ദുരന്തങ്ങളും അക്രമങ്ങളും ഓണാഘോഷങ്ങളുടെ പ്രഭകെടുത്തി

Posted on: 30 Aug 2015വെള്ളരിക്കുണ്ട്: ദുരന്തങ്ങളും അക്രമങ്ങളും മലയോരത്തെ ഓണാഘോഷത്തില്‍ കരിനിഴല്‍വീഴ്ത്തി. ആഘോഷങ്ങളുടെ ആനന്ദത്തിനൊപ്പമെത്തിയ അപകടങ്ങളും അക്രമങ്ങളുമുണ്ടാക്കിയ ഞെട്ടലോടെയാണു മലയോരത്ത് ഓണക്കാലം കടന്നുപോയത്. കാഞ്ഞങ്ങാട്ടുനിന്ന് ഓണക്കോടി വാങ്ങി കാറില്‍ മടങ്ങുകയായിരുന്ന അച്ചനും അമ്മയും മകനും അപകടത്തില്‍പ്പെട്ടത് കഴിഞ്ഞ 23നാണ്. വെള്ളരിക്കുണ്ടിലെ സുരേഷ്ബാബുവും ഭാര്യ സുധാമണിയുമാണ് ഈ അപകടത്തില്‍ മരിച്ചത്. ഇവരുടെ മകന്‍ ഗോപീകൃഷ്ണന്‍ സാരമായ പരിക്കുകളോടെ മംഗലാപുരത്ത് ചികിത്സയിലാണ്. ഓണനാളില്‍ പുലര്‍ച്ചെയാണു ബിരിക്കുളത്ത്് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത്. ഉച്ചയോടെ കാലിച്ചാനടുക്കം കായക്കുന്നില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായി. കായക്കുന്നിലെ നാരായണന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരനിലയില്‍ ചികിത്സയിലുമാണ്.
മാലോത്തും തിരുവോണനാളില്‍ അക്രമസംഭവമുണ്ടായി. ഇവിടെ വീട്ടമ്മയെ കയ്യേറ്റംചെയ്യുകയും പള്ളിയുടെ സ്തൂപത്തിന് കേടുവരുത്തിയതായും പരാതിയുണ്ട്.

More Citizen News - Kasargod