ഓണാഘോഷം

Posted on: 28 Aug 2015



ചീമേനി: ആലന്തട്ട ജനശക്തി സാംസ്‌കാരികവേദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. കെ.പദ്മാവതി ഉദ്ഘാടനംചെയ്തു. കയനി ബാലകൃഷ്ണന്‍, സി.ടി.ജിതേഷ്, പി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ. തുറവ് യൂനിറ്റും പീപ്പിള്‍സ് സ്വയംസഹായസംഘവും ചേര്‍ന്ന് ഓണക്കിറ്റ് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ.വി.രവീന്ദ്രന്‍, കെ.വി.അനീഷ് എന്നിവര്‍ സംസാരിച്ചു.
വെള്ളരിക്കുണ്ട്: പ്രിയദര്‍ശിനി ക്ലബ് തിരുവോണംനാളില്‍ ടൗണില്‍ ആഘോഷം നടത്തും. രാവിലെ ഒമ്പതിന് ബൈക്ക് സ്ലോറെയ്‌സ്, തുടര്‍ന്ന് ഓണത്തല്ല്, വടംവലി, പൈപ്പുവലി മത്സരങ്ങളുമുണ്ടാകും.

More Citizen News - Kasargod