ജില്ലയില്‍ മതം പറയാത്തവര്‍ 2,226 പേര്‍

Posted on: 28 Aug 2015കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുപ്രകാരം 2,226 പേര്‍ മതം പറയാത്തവരാണ്. ഇവരില്‍ സ്ത്രീകളാണ് മുന്നില്‍-1,135 പേര്‍. 1,091 പേര്‍ പുരുഷന്മാരുമാണ്. ഗ്രാമീണമേഖലയില്‍ 1,176 പേരും നഗരത്തില്‍ 1,050 പേരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഗ്രാമീണമേഖലയില്‍ പുരുഷന്മാരാണ് മുന്നില്‍-593 പേര്‍. 583 സ്ത്രീകള്‍ മതം പറഞ്ഞിട്ടില്ല. നഗരത്തിലെ 1,050 പേരില്‍ 498 പേര്‍ പുരുഷന്മാരും 552 പേര്‍ സ്ത്രീകളുമാണ്.
ജില്ലയിലെ മൊത്തം ജനസംഖ്യ 13,07,375 ആണ്. ഇതില്‍ 6,28,613 പേര്‍ പുരുഷന്മാരും 6,78,762 പേര്‍ സ്ത്രീകളുമാണ്. 7,29,987 ഹിന്ദുക്കള്‍ ജില്ലയില്‍ വസിക്കുന്നു. 4,86,913 മുസ്ലിങ്ങളും 87,454 ക്രിസ്ത്യാനികളും ജില്ലയിലുണ്ട്. 151 സിഖുകാരും 362 ബുദ്ധിസ്റ്റുകളും 130 ജൈനരും ഇവിടെയുണ്ട്. മറ്റ് മതങ്ങളില്‍പ്പെട്ടവരുടെ എണ്ണം 152 ആണ്.
7,98,328 പേരാണ് ഗ്രാമങ്ങളിലുള്ളത്. 5,09,047 പേര്‍ നഗരങ്ങളിലുമുണ്ട്.
ഗ്രാമങ്ങളിലുള്ളവരുടെ കണക്ക് (ജനസംഖ്യ-ആണ്‍-പെണ്‍ എന്ന രീതിയില്‍)
റൂറല്‍-7,98,328-3,87,716-4,10,612.
ഹിന്ദു-4,71,139-2,29,613-2,41,526.
മുസ്ലിം-2,46,736-1,17,458-1,29,278.
ക്രിസ്ത്യന്‍-7,86.97-3,97,53-38,944.
സിഖ്-98-41-57.
ബുദ്ധ-310-164-146.
ജൈന-65-40-25.
മറ്റുള്ളത്-107-54-53.
മതം പറയാത്തവര്‍-1,176-593-583.
നഗരങ്ങളിലുള്ളവരുടെ കണക്ക്.
നഗരം-5,09,047-2,40,897-2,68,150.
ഹിന്ദു-2,58,848-1,24,469-1,34,379.
മുസ്ലിം-2,40,177-1,11,508-1,28,669.
ക്രിസ്ത്യന്‍-8,757-4,307-4,450.
സിഖ്-53-29-24.
ബുദ്ധ-52-29-23.
ജൈന-65-33-32. മറ്റുള്ളവ-45-24-21.
മതം പറയാത്തവര്‍-1,050-498-552.

More Citizen News - Kasargod