നാട് കൈകോര്‍ത്തു; ബന്തടുക്ക സ്‌കൂളിന് 1.05 കോടിയുടെ വികസനപദ്ധതിയായി

Posted on: 28 Aug 2015ബന്തടുക്ക: നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1.05 കോടിയുടെ വികസനപദ്ധതി.
സ്‌കൂളില്‍നടന്ന വിദ്യാലയവികസന ശില്പശാലയിലാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരുമെല്ലാം ശില്പശാലയില്‍ പങ്കെടുത്തു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. അടിസ്ഥാനസൗകര്യവികസനം, പഠനമികവ്, സൗന്ദര്യവത്കരണം, കലാ-കായികം, പൂര്‍വവിദ്യാര്‍ഥി സംഗമം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മുഖ്യകവാടം, പ്രവേശനപാത ടാറിടല്‍, ഗാന്ധി സ്മൃതിമണ്ഡപം, കുട്ടികളുടെ പാര്‍ക്ക്, സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയുമുണ്ട് പ്രോജക്ടില്‍. ചടങ്ങില്‍വെച്ചുതന്നെ 2.40 ലക്ഷം കിട്ടിയതായി പ്രിന്‍സിപ്പല്‍ വി.എസ്.ബാബു അറിയച്ചു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഓമന രാമചന്ദ്രന്‍, സ്‌കൂള്‍ സ്ഥാപകന്‍ സണ്ണയ്യ, രാധാകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.എസ്.പദ്മനാഭ, ഒ.വി.വിജയന്‍, കെ.ബലരാമന്‍ നമ്പ്യാര്‍, എ.കെ.ജോസ്, പൂഴനാട് ഗോപാലകൃഷ്ണന്‍, ചന്ദ്രഭാനു നമ്പ്യാര്‍, ഇ.കുഞ്ഞമ്പു, സുഭാഷ് പയരടുക്ക, പൂര്‍വവിദ്യാര്‍ഥി പദ്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod