ഗുരുവന്ദനം പുരസ്‌കാരം നല്കി

Posted on: 28 Aug 2015



കാസര്‍കോട്: പൂരക്കളി-മറത്തുകളി രംഗത്തെ പ്രമുഖനായ കെ.വി.പൊക്കന്‍ പണിക്കരെ സംസ്‌കാരസാഹിതി ഗുരുവന്ദനം പുരസ്‌കാരം നല്കി ആദരിച്ചു. ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ പൊന്നാടയണിയിച്ചു. വി.വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കാരയില്‍ സുകുമാരന്‍, കെ.വി.ഗംഗാധരന്‍, പി.കെ.ഫൈസല്‍, കെ.വി.പ്രകാശന്‍, ഡോ. വി.ഗംഗാധരന്‍, പി.കുഞ്ഞിക്കണ്ണന്‍, പിനാന്‍ നീലേശ്വരം, രാഘവന്‍ കുളങ്ങര, കെ.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod