ഓണാഘോഷം
Posted on: 28 Aug 2015
കാസര്‍കോട്: ഓണക്കോടിയുമായി കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ 'കാരുണ്യസ്പര്‍ശം' മഹിളാമന്ദിരത്തിലെത്തി. 18 അന്തേവാസികള്‍ക്ക് പുതുവസ്ത്രം നല്കി.
പരവനടുക്കത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്.പി.പദ്മകുമാര്‍, പ്രഥമാധ്യാപിക അനിതാഭായി, സ്റ്റാഫ് സെക്രട്ടറി സി.ഹരിദാസന്, വി.കെ.സുരേശന്, ഡോ. സുരേഷ്ബാബു, 'കാരുണ്യസ്പര്‍ശം' കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ എന്നിവര്‍ സംസാരിച്ചു.