'പുര' മണികണ്ഠന് നായരെ അനുസ്മരിച്ചു
Posted on: 27 Aug 2015
നീലേശ്വരം: പട്ടേന നിവാസികളായ പ്രവാസികളുടെ യു.എ.ഇ. കൂട്ടായ്മയായ 'പുര' കമ്മിറ്റി സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്ന കെ.കെ.മണികണ്ഠന് നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 'പുര' പ്രസിഡന്റ് അനില്‍ മേലത്ത് അധ്യക്ഷതവഹിച്ചു. നീലേശ്വരം താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. വി.സുരേശന് അനുസ്മരണം നടത്തി. ഉന്നത വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റുകള്‍ നഗരസഭാധ്യക്ഷ വി.ഗൗരി വിതരണം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.വി.സുരേഷ്ബാബു, ദാക്ഷായണി കുഞ്ഞിക്കണ്ണന്, നഗരസഭാംഗങ്ങളായ ഇ.ഷജീര്‍, പി.ഭാര്‍ഗവി, എ. തമ്പാന് നായര്‍, രവീന്ദ്രന് പട്ടേന തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് രത്നാവതി മണികണ്ഠന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മിനിക്കഥാ സായാഹ്നം
നീലേശ്വരം: വനിതാ സാഹിതി ജില്ലാ കമ്മിറ്റി സപ്തംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് കിഴക്കുംകര ശാന്തി കലാമന്ദിരത്തില്‍ മിനിക്കഥാ സായാഹ്നം നടത്തും. ആനുകാലിക പ്രസക്തിയുള്ള മിനിക്കഥകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 9496696199, 9947231857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.