ഓണാഘോഷം; വീടുകളില്‍ പൂക്കളമത്സരം

Posted on: 27 Aug 2015നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ ചന്ദ്രകാന്തം സ്റ്റഡിസര്‍ക്കിള്‍ തിരുവോണ നാളില്‍ വീടുകളില്‍ പൂക്കളമത്സരം നടത്തും. പടിഞ്ഞാറ്റംകൊഴുവല്‍ പ്രദേശവാസികള്‍ക്കാണ് മത്സരം. വിജയികള്‍ക്ക് 5001 രൂപ, 3001 രൂപ, 2001 രൂപ വീതം കാഷ് അവാര്‍ഡ് സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ 27-നകം പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447474647, 9946479707, 9495112737.
നീലേശ്വരം യുവശക്തി കലാവേദി ഉത്രാടംനാളില്‍ ഓണാഘോഷം നടത്തും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന്‍ ഉദ്ഘാടനം െചയ്യും. പരപ്പച്ചാല്‍ ഫ്രണ്ട്‌സ് ക്ലബ് ഓണാഘോഷവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വ്യാഴാഴ്ച നടക്കും. ഓണത്തല്ല്, മരം കയറല്‍, പഴംതീറ്റ, തേങ്ങയേറ്, വെള്ളംകുടി, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കും. പെരിയങ്ങാനം എ.കെ.ജി. സ്മാരക വായനശാല, ക്ലബ് ഓണാഘോഷം 27ന് നടക്കും. ഓണോത്സവത്തിന്റെ ഭാഗമായി തിരുവോണനാളില്‍ തോളേനി മുത്തപ്പന്‍ ക്ഷേത്രത്തില്‍ മുത്തപ്പന്‍വെള്ളാട്ടം നടക്കും.
നീലേശ്വരം തെരു സാമൂഹികക്ഷേമ വായനശാല തിരുവോണനാളില്‍ ഉച്ചയ്ക്ക് ശ്രീവത്സം ഓഡിറ്റോറിയം പരിസരത്ത് ഓണാഘോഷം നടത്തും. ഡോ. പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങള്‍ നടക്കും. പട്ടേന ജനശക്തി സാംസ്‌കാരികവേദി ഉത്രാടം, തിരുവോണം നാളില്‍ ഓണാഘോഷം നടത്തും. ഉത്രാടം നാളില്‍ വൈകിട്ട് വിളംബരഘോഷയാത്രയും തിരുവോണനാളില്‍ സാംസ്‌കാരിക ഘോഷയാത്രയും തിരുവോണനാളില്‍ സാംസ്‌കാരിക സമ്മേളനവും നാടകവും ഉണ്ട്. നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, യൂത്ത്വിങ്, വനിതാവേദി ശനിയാഴ്ച ഓണാഘോഷം നടത്തും. വ്യാപാരഭവനില്‍ ജില്ലാ പൂക്കളമത്സരം നടത്തും. വിജയികള്‍ക്ക് 5001 രൂപ, 3001 രൂപ, 2001 രൂപ വീതം കാഷ് അവാര്‍ഡ് സമ്മാനിക്കും. വിവിധ മത്സരങ്ങളും തിരുവാതിരകളിയും ഉണ്ട്. പ്രസിഡന്റ് എന്‍.മഞ്ചുനാഥ പ്രഭു ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറ്റംകൊഴുവല്‍ 'നന്മ' 29-ന് ഓണത്തിനൊത്തുകൂടും. മാരാര്‍ സമാജം ഹാളില്‍ കുടുംബസംഗമവും അനുമോദനവും നടക്കും. ഫിലിം ഡയറക്ടര്‍ വി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ. കീഴ്മാല ഈസ്റ്റ് കമ്മിറ്റി അവിട്ടംനാളില്‍ ഓണാഘോഷം നടത്തും.

More Citizen News - Kasargod