അഗതി-അനാഥ ദിനം ആചരിച്ചു

Posted on: 27 Aug 2015



കാഞ്ഞങ്ങാട്: സാമൂഹികനീതി വകുപ്പും ജില്ലാ പഞ്ചായത്ത് ഓര്‍ഫനേജ് അസോസിയേഷനും ചേര്‍ന്ന് അഗതി-അനാഥ ദിനാചരണം നടത്തി. കാഞ്ഞങ്ങാട് മുസ്!ലിം ഓര്‍ഫനേജില്‍ നടത്തിയ ദിനാചരണം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മദര്‍തെരേസയുടെ ജന്മദിനമാണ് സര്‍ക്കാര്‍ അഗതി-അനാഥ ദിനമായി ആചരിക്കുന്നത്.
നഗരസഭാധ്യക്ഷ കെ.ദിവ്യ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുബാറക് ഹാജി, ഡോ. സി.ബാലന്‍, സുറൂര്‍ മൊയ്തുഹാജി, ആര്‍.പി.പദ്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod