ഓണം ആഘോഷിച്ചു

Posted on: 27 Aug 2015



നീലേശ്വരം: ഗവ. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മഹാബലിക്കൊപ്പം ഓണം ആഘോഷിച്ചു. കരുണ പാലിയേറ്റീവ് വോളന്റിയര്‍ പി.അശോകന്‍ മഹാബലി വേഷംധരിച്ച് വിദ്യാലയത്തിലെത്തി കുട്ടികളുമായി വിവിധ മത്സരങ്ങളില്‍ ആവേശം വിതറി. പി.ടി.എ. പ്രസിഡന്റ് സി.പ്രഭാകരന്‍, എം.പി.ടി.എ. പ്രസിഡന്റ് സി.സീമ, ടി.പ്രകാശന്‍, പ്രഥമാധ്യാപിക എസ്. ശ്രീദേവി എന്നിവര്‍ നേതൃത്വം നല്‍കി. ഓണസദ്യയും ഉണ്ടായിരുന്നു.

More Citizen News - Kasargod