ഓണക്കിറ്റ് വിതരണം ചെയ്തു

Posted on: 27 Aug 2015



മഞ്ചേശ്വരം: മംഗല്‍പാടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. മംഗല്‍പാടി സി.എച്ച്.സി.യില്‍ നടന്ന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ മുഖ്യാതിഥിയായിരുന്നു. ഡോ. രാജേഷ് അധ്യക്ഷതവഹിച്ചു. മോഹനന്‍, ശശികല, ദാക്ഷായണി, രഞ്ജിഷ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod