'ഇലമാഹാത്മ്യം' മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും

Posted on: 27 Aug 2015



ചെറുവത്തൂര്‍: കെയ്‌റോസിന്റേയും ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 27-ന് ഇലമാഹാത്മ്യം പരിപാടി സംഘടിപ്പിക്കും. തിമിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30-ന് 101 ഇലക്കറികളൊരുക്കും.
ഉച്ചയ്ക്ക് മൂന്നിന് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഇലയറിവ് ക്ലാസുകള്‍, ഇലയൂട്ട്, ഇലച്ചെടി വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. സ്വയംതൊഴില്‍ പദ്ധതി കെയ്‌റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഡോ. ജില്‍സന്‍ പനക്കല്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod