ഓണാഘോഷം

Posted on: 27 Aug 2015



ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ വികസന അതോറിറ്റിയുടെ മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ ചിറ്റാരിക്കാല്‍ വ്യാപാരഭവനില്‍ നടത്തി. സി.ഡി.എ. ചെയര്‍മാന്‍ ജോസ് തയ്യില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിളാസംഘം പ്രസിഡന്റ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. ലിന്‍സി തയ്യില്‍, ജിസി മലേപറമ്പില്‍, ജെയ്‌സമ്മ ഇലഞ്ഞിമറ്റം, ബെന്നി കിഴക്കേല്‍, മിനി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod