ഓണക്കിറ്റ് വിതരണം ചെയ്തു
Posted on: 27 Aug 2015
ചെറുവത്തൂര്‍: വെങ്ങാട്ട് ക്ഷീരോത്പാദക സഹകരണസംഘം ഓണക്കിറ്റും ഇന്‍സെന്റീവും വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. ഇ.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ക്ഷീരവികസന ഓഫീസര്‍ മനോജ്കുമാര്‍, പി.ഗീത, കെ.സിജു എന്നിവര്‍ സംസാരിച്ചു.