എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി
Posted on: 27 Aug 2015
രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പുഞ്ചക്കര ഗവ. എല്‍.പി.സ്കൂളില്‍ ക്യാമ്പ് നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് അധ്യക്ഷതവഹിച്ചു. ഫാ. ഷാജി വടക്കേതൊട്ടി, അബ്രഹാം കടുതോടി, എം.യു.തോമസ്, വിമലകൃഷ്ണന്, കെ.എ.പ്രഭാകരന്, ജിജി കുര്യന്, ജോര്‍ജ്കുട്ടി, സി.സിന്‍സി. എ.എം.സാലു, ഷിനോ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഏഴുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ റോഡ് നിര്‍മാണം, യോഗപരിശീലനം, പ്രഥമശുശ്രൂഷ പരിശീലനം, ഹരിതസ്പര്‍ശം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.