നഷ്ടപ്പെട്ട ശമ്പളത്തുക കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് ആദരം
Posted on: 27 Aug 2015
ഉദുമ: പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാരുടെ ശമ്പളമടങ്ങിയ നഷ്ടപ്പെട്ട ബാഗ് കണ്ടുപിടിക്കാന്‍ ബേക്കല്‍ പോലീസിനെ സഹായിച്ചവര്‍ക്ക് പാരിതോഷികം നല്കി. പെരിയ ബി.എസ്.എന്‍.എല്‍. ജീവനക്കാരായ അനില്‍കുമാര്‍, സുനില്‍കുമാര്‍, പെരിയാട്ടടുക്കത്തെ ഗോപി എന്നിവരെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായക് ഉപഹാരങ്ങള്‍ നല്കി. എസ്.ഐ. എ.ആദംഖാന് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.ഐ. വി.ശശിധരന് , സുഭാഷ് ചന്ദ്രന്, പഞ്ചായത്തംഗം ഹമീദ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ബേക്കല്‍ സ്റ്റേഷനില്‍ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് .