ചന്ദ്രികയ്ക്ക് സഹായമെത്തിക്കണം; നാട്ടുകാര്‍ ചികിത്സാസഹായക്കമ്മറ്റിയുമായി രംഗത്ത്
Posted on: 27 Aug 2015
കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ അയല്‍ക്കാരിയെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ കമ്മിറ്റിയുണ്ടാക്കി. പടന്നക്കാട് കരുവളത്തെ ചന്ദ്രികയെ സഹായിക്കാനാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 46 വയസ്സുള്ള ചന്ദ്രിക നിര്‍ധന കുടുംബത്തിലെ അംഗമാണ്. ഒന്നരവര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ചന്ദ്രികയ്ക്ക് തുടര്‍ചികിത്സയ്ക്ക് ഭാരിച്ച തുക വേണ്ടിവരുമെന്ന തിരിച്ചറിവാണ് നാട്ടുകാരെ സഹായക്കമ്മിറ്റി ഉണ്ടക്കാന്‍ പ്രേരിപ്പിച്ചത്. എം.ശോഭനന് ചെയര്‍മാനായും എം.മനോജ് കണ്‍വീനറായും നാട്ടുകാര്‍ കമ്മിറ്റി ഉണ്ടാക്കിക്കഴിഞ്ഞു. സുമനസ്സുകളുടെ സാഹായം പ്രതിക്ഷിക്കുകയാണ് ചികിത്സാ കമ്മിറ്റി. ഗ്രമീണ്ബാങ്ക് പടന്നക്കാട് ശാഖയില്‍ 40516101006658 (IFSC KLGB 0040516) നമ്പറായി കമ്മിറ്റി എസ്.ബി. അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9847813860, 9847614127.