ഓണക്കിറ്റ് നല്കി

Posted on: 27 Aug 2015



ചെര്‍ക്കള: ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിച്ചു. ചൂരിപ്പള്ളം കമ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.വി.കൃഷ്ണന്‍, നബീസ ഇബ്രാഹിം, കാന്‍ഫെഡ് സോഷ്യല്‍ഫോറം ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, പ്രസന്ന, പരമേശ്വര നായക് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod