വടംവലി മത്സരം
Posted on: 27 Aug 2015
മഞ്ചേശ്വരം: ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ വടംവലി മത്സരം സംഘടിപ്പിച്ചു. അഞ്ച് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ആഞ്ജനേയ കണ്വതീര്‍ഥ ടീം വിജയികളായി. മത്സരം ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദ് അധ്യക്ഷതവഹിച്ചു. ഹരീഷ് മാട, ഗുരുവപ്പ, ഹമീദ് മൊഗ്രാല്‍-പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.