കിണറ്റില്‍വീണ യുവതിയെയും ഭര്‍ത്താവിനെയും രക്ഷപ്പെടുത്തി
Posted on: 27 Aug 2015
ബോവിക്കാനം: വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍വീണ യുവതിയെയും രക്ഷിക്കാനായി കിണറ്റിലിറങ്ങി അവശനായ ഭര്‍ത്താവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുളിയാര്‍ മുണ്ടക്കൈ വളപ്പിലെ റുഖിയ (35), ഭര്‍ത്താവ് എം.എ.ഷാഫി (46) എന്നിവരെയാണ് രക്ഷിച്ചത്. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് റുഖിയ വീടിനോട് ചേര്‍ന്ന കിണറ്റില്‍ വീണത്. കരച്ചില്‍കേട്ട് ഓടിയെത്തിയ ഷാഫി കിണറ്റിലിറങ്ങിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും അവശരായി കിണറ്റിന്റെ പടിയില്‍ പിടിച്ചുനിന്നു. ഇരുപതടിയിലേറെ ആഴമുള്ള കിണറ്റില്‍ പകുതിയോളം വെള്ളമുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കാസര്‍കോട് അഗ്നിരക്ഷാസേന അസി. സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ഇരുവരെയും കരയ്ക്കുകയറ്റിയത്. പരിക്കേറ്റ റുഖിയയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.