ഓണാഘോഷം നടത്തി
Posted on: 27 Aug 2015
കാസര്‍കോട്: ഗവ. കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ഓണാഘോഷ പരിപാടി കാസര്‍കോട് പി.ഡബ്ല്യു.ഡി. ഓഫീസ് പരിസരത്ത് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സി.എച്ച്.മൊയ്തീന് ചാപ്പാടി അധ്യക്ഷതവഹിച്ചു. ജാസിര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ പി.കെ.ബാബു, സുബൈര്‍, ഷംസുദ്ദീന്, സുരേഷ്ബാബു, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ കുഞ്ഞിരാമന്, രവികുമാര്‍, മജേക്കര്‍, വിവിധ സംഘടനകളുടെ നേതാക്കളായ ഷാഫി ഹാജി, ലോഫ് മുഹമ്മദ്, എം.എ.നാസര്‍, ബോസ് ഷെരീഫ്, ചെമ്മനാട് മുഹമ്മദ്, നൗഷാദ് എം.എം., റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് സജീവന്, എം.ടി. നാസര്‍, പി.വി.മനോജ്, റസാഖ് ബെദിര, ഹക്കീം മാര, രാജീവന് പനത്തടി, കബീര്‍ ബേവിഞ്ച, എം.എ.എച്ച്.സുനൈഫ, ആസിഫ് എതിര്‍ത്തോട്, നിസാര്‍ കല്ലട്ര എന്നിവര്‍ സംസാരിച്ചു.