റോഡ് ഗതാഗതയോഗ്യമാക്കണം- സാംസ്‌കാരിക പരിഷത്ത്‌

Posted on: 27 Aug 2015



കാഞ്ഞങ്ങാട്: ദേശിയപാതയുള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എത്രയുംപെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും മയിച്ചയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റോഡിന് വീതികൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടാക്കുന്ന നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനംതുടങ്ങണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മൂസപാട്ടില്ലത്ത് അധ്യക്ഷതവഹിച്ചു. കെ.ബാലഗോപാലന്‍ മാസ്റ്റര്‍, തോമസ് പറമ്പകത്ത്, പി.ആര്‍.കുഞ്ഞിരാമന്‍, കെ.നാരായണന്‍ മാസ്റ്റര്‍, പ്രമോദ് കരുവളം, കൃഷ്ണന്‍കുട്ടി, ഭാസ്‌കരന്‍ ചാത്തമത്ത്, മൊയ്തീന്‍കുഞ്ഞി, നിയാസ്, എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

More Citizen News - Kasargod