നന്മയുടെ കൈത്താങ്ങുമായി നിയമപാലകര്‍

Posted on: 27 Aug 2015രാജപുരം: നന്മയുടെ കൈത്താങ്ങുമായി നിയമപാലകരെത്തി. മലയോരത്തെ കോളനിവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണക്കിറ്റുകളുമായാണ് രാജപുരം ജനമൈത്രി പോലീസെത്തിയത്. പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ മൈലാട്ടി, കുളപ്പുറം, കള്ളാര്‍ പഞ്ചായത്തുകളിലെ എലിക്കോട്ടുകയ, മണിക്കല്ല്, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഉദയപുരം എന്നീ കോളനികളിലെ 125 കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് വിതരണംചെയ്തത്. മൈലാട്ടി കോളനിയില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്ര നായക് ഉദ്ഘാടനംചെയ്തു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജെയിംസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത് മുഖ്യപ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, എസ്.ഐ. രാജീവന്‍ വലിയവളപ്പില്‍, ഗംഗാധരന്‍, വി.സി.ദേവസ്യ, പി.തമ്പാന്‍, കെ.കെ.വേണുഗോപാല്‍, നാസര്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod