അനുമോദിച്ചു
Posted on: 27 Aug 2015
കാസര്‍കോട്: ജില്ലയിലെ കന്നട മീഡിയം സ്കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണംചെയ്തു. കര്‍ണ്ണാടക സര്‍ക്കാറിന്റെ കന്നട വികസന അതോറിറ്റിയുടെയും സംസ്ഥാന കന്നടമീഡിയം ടീച്ചേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടി കന്നടവികസന അതോറിറ്റി പ്രസിഡണ്ട് ഡോ. എല്‍.ഹനുമന്തയ്യ ഉദ്ഘാടനംചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ്വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യും കളക്ടര്‍ പി.എസ്.മുഹമ്മദ്സഗീറും ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസയും ചേര്‍ന്ന് നിര്‍വഹിച്ചു പ്രമുഖ കന്നട സാഹിത്യകാരി ഡോ. സബിഹ ഭൂമിഗൗഡ മുഖ്യപ്രഭാഷണം നടത്തി. ഡി.ഇ.ഒ. ഇ.വേണുഗോപാലന്‍, കാസര്‍കോട് കര്ണ്ണാടകസമിതി പ്രസിഡന്റ് മുരളീധര ബള്ളക്കൂറായ, കന്നട മീഡിയം അധ്യാപക അസോസിയേഷന് പ്രസിഡന്റ് ടി.ഡി.സദാശിവ റാവു, കന്നട സാഹിത്യ പരിഷത്ത് പ്രസിഡന്റ് എസ്.വി.ഭട്ട്, യക്ഷഗാന കലാക്ഷേത്ര അധ്യക്ഷന്‍ ജയറാം എടനീര്‍, കര്‍ണ്ണാടക നാടക അക്കാദമി അംഗം ഉമേഷ് സാലിയാന്‍, കര്‍ണ്ണാടക ജനപഥ പരിഷത്ത് അധ്യക്ഷന്‍ കേശവ പ്രസാദ് നാനിഹിത്തിലു തുടങ്ങിയവര്‍ സംസാരിച്ചു. കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. കെ.മുരളീധര സ്വാഗതവും കന്നട അധ്യാപക അസോസിയേഷന് സെക്രട്ടറി സുബ്രഹ്മണ്യ ഭട്ട് നന്ദിയും പറഞ്ഞു.