ഖാസിയുടെ മരണം ബഹുജന കണ്‍വെന്‍ഷന്‍ നാളെ

Posted on: 27 Aug 2015കാസര്‍കോട്: ചെമ്പരിക്ക-മംഗളൂരു സംയുക്ത ഖാസിയും 140-ഓളം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍മസമിതി ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. വെള്ളിയാഴ്ച മൂന്നുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍വെന്‍ഷനെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഖാസിയുടെ മരണകാര്യത്തില്‍ തെറ്റിദ്ധാരണകളുടെ പുകമറനീക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ഇ.അബ്ദുള്ളകുഞ്ഞി, മുഹമ്മദ്കുഞ്ഞി കുന്നരിയത്ത്, ഇര്‍ഷാദ് ഹുദവി, ഇബ്രാഹിം ചെമ്പരിക്ക, ഫസലു റഹ്മാന്‍ കുന്നരിയത്ത്, നവാസ് ചെമ്പരിക്ക എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod