ഓണാഘോഷം
Posted on: 27 Aug 2015
ബേഡകം: ജി.എല്‍.പി.എസ്. ബേഡഡുക്കയില്‍ ഓണോത്സവം പി.ടി.എ. പ്രസിഡന്റ് ബി.കെ.അബ്ബാസ് ഉദ്ഘാടനംചെയ്തു. രാഘവന്, ബാലകൃഷ്ണന്, മജീദ് കുറ്റിക്കോല്‍, കുഞ്ഞിരാമന്, അനിത എന്നിവര്‍ സംസാരിച്ചു. മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തി.
കോട്ടൂര്‍: കെ.എ.എല്‍.പി. സ്കൂള്‍ കോട്ടൂരില്‍ വിവിധപരിപാടികളോടെ ഓണാഘോഷം നടത്തി. പൂക്കളമൊരുക്കിയശേഷം കുട്ടികള്‍ മാവേലിയെ വരവേറ്റു. പി.ടി.എ. ഓണസദ്യയൊരുക്കി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് അമ്മമാര്‍ക്കായി അടുക്കള ക്വിസ് നടത്തി. വിജയികള്‍ക്ക് എം.മാധവന് സമ്മാനങ്ങള്‍ വിതരണംചെയ്തു.