എന്‍.എസ്.എസ്. വനിതാ സംഘങ്ങളുടെ ഓണാഘോഷം
Posted on: 27 Aug 2015
ബേഡകം: കുണ്ടംകുഴി പഞ്ചലിംഗേശ്വര എന്‍.എസ്.എസ്. കരയോഗത്തിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. സംഘാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സരങ്ങള്‍നടത്തി. ഓണസദ്യയുമുണ്ടായിരുന്നു. വി.കെ.കുഞ്ഞിക്കണ്ണന് നായര്‍ ഉദ്ഘാടനംചെയ്തു. യു.രാജഗോപാല്‍, കാഞ്ചന, ശ്രീലത, വി.കെ.ഇന്ദിര, ഓമന മാധവന്, ടി.ഓമന, എ.പദ്മാവതി എന്നിവര്‍ സംസാരിച്ചു.