കിടപ്പ്രോഗികള്‍ക്ക് ഓണക്കിറ്റും ചക്രക്കസേരയും വിതരണംചെയ്തു.

Posted on: 27 Aug 2015



രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ്രോഗികള്‍ക്ക് ഓണക്കിറ്റും ചക്രക്കസേരയും വിതരണംചെയ്തു. ഇരിയില്‍ നടന്ന പരിപാടി അമ്പലത്തറ എസ്.ഐ.രഞ്ജിത്ത് രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ്‌കെയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.ശശിധരന്‍ അധ്യക്ഷതവഹിച്ചു. രാജന്‍, പി.സരോജിനി, അനില്‍കുമാര്‍ ഫിലിപ്പ്, ഡോ. അനില്‍കുമാര്‍, ഇ.ശിവരാമന്‍, ഭാസ്‌കരന്‍, മധു, രാമകൃഷ്ണന്‍, അജി, സുധ, ഗോപി, ഗോപിനാഥന്‍, കുഞ്ഞിരാമന്‍, തമ്പാന്‍ പറക്കളായി, ഓമന തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod