വസ്ത്രങ്ങള്‍ സമ്മാനിച്ചു

Posted on: 27 Aug 2015



കാസര്‍കോട്: മഹിളാമന്ദിരത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്‍ജിനീയര്‍മാരുടെ ഓണസമ്മാനം. കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് പരവനടുക്കം മഹിളാമന്ദിരത്തില്‍ ചെന്ന് പുതുവസ്ത്രം നല്കിയത്. 15 സ്ത്രീകള്‍ക്കും ആറ് കുട്ടികള്‍ക്കുമാണ് വസ്ത്രങ്ങള്‍ സമ്മാനിച്ചത്.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.സുരേന്ദ്ര വിതരണം ഉദ്ഘാടനംചെയ്തു. പി.ജയകൃഷ്ണന്‍, കെ.നാഗരാജ് ഭട്ട്, വി.വി.ഉമേശന്‍, സി.എച്ച്.അബ്ദുള്‍ ഖാദര്‍, എം.രാധാകൃഷ്ണന്‍ നായര്‍, കെ.പ്രസീത, മഹിളാ മന്ദിരം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod