കമാനം ഉദ്ഘാടനം ചെയ്തു
Posted on: 26 Aug 2015
മടിക്കൈ: മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ മലപ്പച്ചേരി ജി.എല്‍.പി. സ്കൂളിന് പി.ടി.എ.പണിതീര്‍ത്ത കമാനം പഞ്ചായത്തംഗം എ.വി.ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. ശില്പ പ്രഭാകരന് കാര്യങ്കോടിന് ഉപഹാരംനല്കി.
ടി.തങ്കരാജന് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന് ടി.എം.സലീം, കെ.പി.ചന്ദ്രന്, കെ.പി.കൃഷ്ണന്, എം.ഗിരിജ, ടി.പി.തമ്പാന്, പി.വി.വിജയന് എന്നിവര്‍ സംസാരിച്ചു.
കോതോട്ട്പാറ എല്ലുപൊടി ഫാക്ടറിയുടെ അനുമതി റദ്ദാക്കണം
മടിക്കൈ: മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ കോതോട്ട് പാറയിലെ എല്ലുപൊടി ഫാക്ടറിയുടെ അനുമതി റദ്ദാക്കണമെന്ന് മലപ്പച്ചേരി റെഡ്സ്റ്റാര്‍ ക്ലബ് വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഒ.വി.ഗോപിനാഥന് അധ്യക്ഷതവഹിച്ചു.
ഭാരവാഹികള്‍: ഒ.വി.ഗോപിനാഥന് (പ്രസി.), എ.വി.പ്രശാന്ത് (സെക്ര.), പി.വി.രാജീവന് (ട്രഷ.).
തിരുവോണത്തിന് മാവേലിവേഷമത്സരവും പുലികളിയും
മടിക്കൈ: മടിക്കൈ മേക്കാട്ട് സമത പുരുഷ സ്വയംസഹായസംഘം, സേവന പുരുഷസ്വയം സഹായസംഘം, ഡി.വൈ.എഫ്.ഐ. മേക്കാട്ട് യൂണിറ്റ് എന്നിവ ചേര്‍ന്ന് തിരുവോണനാളില്‍ മൂന്ന് മണിക്ക് ജില്ലാതല മാവേലിവേഷ മത്സരവും പുലികളിയും സംഘടിപ്പിക്കുന്നു. ഫോണ്‍: 9745288689.