മെട്ടമ്മല്‍ ബ്രദേഴ്സ് ക്ലബ് കെട്ടിടം ഉദ്ഘാടനംചെയ്തു
Posted on: 26 Aug 2015
തൃക്കരിപ്പൂര്‍: മെട്ടമ്മല്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ 20-ാം വാര്‍ഷികാഘോഷം തുടങ്ങി. ക്ലബ് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു.ഷറഫലി നിര്‍വഹിച്ചു. സി.ഇബ്രാഹിം അധ്യക്ഷതവഹിച്ചു. എം.സുരേഷ്, കെ.മുഹമ്മദ് റാഫി, ഹബീബ് റഹ്മാന്, അബ്ദുള്ള സഹീര്‍, ടി.വി.ബിജുകുമാര്‍, മുഹമ്മദ് അസ്ലം, ടി.സജിത്ത്, എം.സുധീഷ്, മുഹമ്മദ് റഫീഖ് എന്നീ ഫുട്ബോള്‍താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഡി.എഫ്.എ. പ്രസിഡന്റ് എം.ടി.പി. അബ്ദുള്‍ഖാദറെയും പഴയകാല ഫുട്ബോള്‍ താരങ്ങളെയും ആദരിച്ചു. കെ.വി.സത്യനാഥന്, പി. കുഞ്ഞിക്കൃഷ്ണന്, കെ.വി.ഗോപാലന്, കെ.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹെല്പ് ഡസ്ക് കെ.മുഹമ്മദ് സഫറുള്ള ഉദ്ഘാടനംചെയ്തു. ടി.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. കെ.ശ്രീധരന്, എം.പി.കരുണാകരന്, ടി.വി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന്റെഭാഗമായി എംപ്ലോയ്മെന്റ് റജിസ്ട്രേഷന് ക്യാമ്പും നടന്നു. സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനംചെയ്തു. വി.വി.സുബൈര്‍ അധ്യക്ഷനായിരുന്നു. ജുനൈദ് മെട്ടമ്മല്‍ സ്വാഗതവും വി.വി.അസ്ഹറുദ്ദീന് നന്ദിയും പറഞ്ഞു.