എഫ്.എസ്.ഇ.ടി.ഒ. ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

Posted on: 26 Aug 2015മഞ്ചേശ്വരം: എഫ്.എസ്.ഇ.ടി.ഒ. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. 'അധികാര വികേന്ദ്രീകരണവും പ്രാദേശികവികസനവും' എന്നതായിരുന്നു വിഷയം. ഹൊസങ്കടിയില്‍ നടന്ന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം പ്രാഭകര ഷെട്ടി ഉദ്ഘാടനംചെയ്തു. സി.എച്ച്.പ്രദീപ്കുമാര്‍ (എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം), വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ദിനേശ് വി. (കെ.എസ്.ടി.എ. ജില്ലാ വൈ.പ്രസി.) അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍, മോഹനന്‍ ബി. എന്നിവര്‍ സംസാരിച്ചു.

പച്ചക്കറിവിത്ത് വിതരണം
മഞ്ചേശ്വരം:
പൈവളിഗെ കൃഷിഭവനില്‍ വെണ്ട, പാവല്‍, പടവലം, പയര്‍, വെള്ളരി തുടങ്ങിയ പച്ചക്കറിവിത്തുകള്‍ വില്പനയ്‌ക്കെത്തി. ഫോണ്‍: 9496106191, 04998 2015175.

തൊഴില്‍രഹിതവേതനം
മഞ്ചേശ്വരം:
മംഗല്‍പാടി പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് പത്തുമാസത്തെ വേതനം പഞ്ചായത്തില്‍നിന്ന് വിതരണംചെയ്യും.

More Citizen News - Kasargod