മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണം ചെയ്തു

Posted on: 26 Aug 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചയത്തിലെ മൂന്നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു. വി.കെ.ബാവ അധ്യക്ഷത വഹിച്ചു.
സത്താര്‍ വടക്കുമ്പാട്, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, വി.ടി.ശാഹുല്‍ ഹമീദ്, ടി.എസ്.നജീബ്, ടി.വി. അബ്ദുള്‍ വഹാബ്, എന്‍.നിസാര്‍, ചന്ദ്രന്‍ പറയമ്മാനം തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod