കാഞ്ഞങ്ങാട്ട് 10 ശോഭായാത്രകള്‍ നടത്തും

Posted on: 26 Aug 2015കാഞ്ഞങ്ങാട്: ജന്മാഷ്ടമിദിനത്തില്‍ കാഞ്ഞങ്ങാട്ട് 10 ശോഭായാത്രകള്‍ നടത്തുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ അറിയിച്ചു. 31-ന് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പതാകദിനാചരണവും ഗോപൂജയും നടക്കും. സപ്തംബര്‍ ഒന്നിന് വൈകിട്ട് കാഞ്ഞങ്ങാട് ടൗണ്‍ പരിസരത്ത് കവുങ്ങുകയറ്റമത്സരവും നാലിന് വൈകിട്ട് അഞ്ചുമണിക്ക് പുതിയകോട്ടയില്‍ ഉറിയടിമത്സരവും നടക്കും.
ജന്മാഷ്ടമിദിനമായ അഞ്ചിന് നടക്കുന്ന ശോഭായാത്ര വൈകിട്ട് മൂന്നിന് തുടങ്ങും. വിവിധകേന്ദ്രങ്ങളില്‍നിന്നെത്തുന്ന യാത്രകള്‍ കോട്ടച്ചേരി ജങ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭായാത്രയായി പ്രയാണം തുടരും. ഹൊസ്ദുര്‍ഗ് മാരിയമ്മന്‍കോവിലില്‍ സമാപിക്കും. 101 അംഗ ആഘോഷസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: എച്ച്.പി.ശാന്താറാം (ചെയ.), കെ.വി.രാമകൃഷ്ണ (കാര്യദര്‍ശി), വി.രാധാകൃഷ്ണന്‍ (ഖജാ.).

More Citizen News - Kasargod