ടവര്‍ നിര്‍മാണത്തിനെതിരെ ബഹുജന കൂട്ടായ്മ

Posted on: 26 Aug 2015കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ പരിസരത്തെ ടവര്‍ നിര്‍മാണത്തിനെതിരെ ബഹുജന കൂട്ടായ്മ നടത്തി. 400-ലധികം കുട്ടികള്‍ അധ്യയനം നടത്തുന്ന വിദ്യാലയത്തിന്റെ 20 മീറ്റര്‍ ദൂരത്താണ് ടവര്‍ സ്ഥാപിച്ചത്. ടവര്‍ എത്രയുംവേഗം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാരുടെ കര്‍മസമിതി ആവശ്യപ്പെട്ടു. അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.ലീല അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ ടി.രവീന്ദ്രന്‍ നായര്‍, ബല്ല രാജന്‍, എ.മാധവന്‍, എം.ഗംഗാധരന്‍, പി.ബാലകൃഷ്ണന്‍ നായര്‍, അച്യുതന്‍, ബി.ബാബു, ബൈജു, പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.ലീലയെ ചെയര്‍മാനായും എം.ഗംഗാധരന്‍ നമ്പ്യാരെ കണ്‍വീനറായും തിരഞ്ഞെടുത്തു.

More Citizen News - Kasargod