എ.കെ.ബി. നായര്‍ക്ക് നീലേശ്വരത്ത് സ്വീകരണം
Posted on: 26 Aug 2015
നീലേശ്വരം: ആധ്യാത്മിക ആചാര്യനും ഭാഗവതസപ്താഹയജ്ഞാചാര്യനുമായ എ.കെ.ബി. നായര്‍ക്ക് ജന്മനാടായ നീലേശ്വരത്തെ പൗരാവലി സ്വീകരണം നല്‍കും. സപ്തതി പിന്നിട്ട ആചാര്യന്റെ സ്വീകരണപരിപാടി വിജയിപ്പിക്കാന്‍ 26-ന് വൈകിട്ട് അഞ്ചിന് നീലേശ്വരം ജേസീസ് ഓഡിറ്റോറിയത്തില്‍ സംഘാടകസമിതി രൂപവത്കരണ യോഗം നടത്തും.