ഓവര്‍സിയര്‍: അഭിമുഖം നാലിന്
Posted on: 26 Aug 2015
കാസര്‍കോട്: ദേലംപാടി ഗ്രാമപ്പഞ്ചായത്ത് അസി. എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് ഓവര്‍സിയര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഐ.ടി.ഐ. ഡിപ്ലോമയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സപ്തംബര്‍ നാലിന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.