നിറപുത്തിരി ആഘോഷം
Posted on: 26 Aug 2015
കാസര്‍കോട്: ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍ നിറ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ 7.30വരെയും പുത്തിരിയാഘോഷം സപ്തംബര്‍ ഒമ്പതിന് രാവിലെ 9.45 മുതല്‍ 10.30വരെയും നടക്കും.
തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തില് നിറ വ്യാഴാഴ്ച രാവിലെ 6.20 മുതല്‍ 7.35 വരെയും പുത്തിരി ആഘോഷം സപ്തംബര്‍ ഒമ്പതിന് രാവിലെ 6.22 മുതല്‍ 6.50 വരെയും നടക്കും.
തൊഴില്‍രഹിത വേതനം
ബോവിക്കാനം: മുളിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍നിന്ന് ഒരു ഗഡു തൊഴില്‍രഹിത വേതനം ആഗസ്ത് 26, 31 തീയതികളില്‍ പത്തുമണി മുതല്‍ വൈകിട്ട് നാലുവരെ പഞ്ചായത്ത് ഓഫീസില്‍വെച്ച് വിതരണംചെയ്യും.
പിടി.എ. ജനറല്‍ബോഡി
കാസര്‍കോട്: നായന്മാര്മൂല എന്‍.എ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ. ജനറല്‍ബോഡി യോഗത്തില്‍ എസ്.റഫീഖ് അധ്യക്ഷതവഹിച്ചു. പി.പി.അബൂബക്കര്‍ രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിങ് ക്ലാസെടുത്തു. കെ.വി.മനോജ്കുമാര്‍, അബൂബക്കര്‍ സിദ്ദിഖ്, വി.ആര്.ശ്രീനിവാസന്, എന്‍.പ്രവീണ്‍കുമാര്‍, മഹ്മൂദ്, അബൂബക്കര്‍ ഖാദിരി, ശാരദ എന്നിവര്‍ സംസാരിച്ചു.