സ്‌പെഷ്യല്‍ സ്‌കൂളില്‍ വ്യാപാരികളുടെ ഓണാഘോഷം

Posted on: 26 Aug 2015



രാജപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ചുള്ളിക്കര സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജെ.സിറിയക് അധ്യക്ഷതവഹിച്ചു.

സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണസമ്മാനം കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ വിതരണംചെയ്തു. കള്ളാര്‍ പഞ്ചായത്തംഗം ബി.അബ്ദുള്ള, കോടോം-ബേളൂര്‍ പഞ്ചായത്തംഗം ജിജിമോള്‍, സതീശന്‍ ബേവിഞ്ച, ഫാ. ഫിലിപ്പ് ആനിമൂട്ടില്‍, പി.എ.ജോസഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും നടത്തി. ഓണക്കിറ്റ് കെ.അഹമ്മദ് ഷെരീഫ് സതീശന്‍ ബേവിഞ്ചയ്ക്ക് കൈമാറി.

More Citizen News - Kasargod