ജൈവപച്ചക്കറി സ്റ്റാള്‍ തുടങ്ങി
Posted on: 26 Aug 2015
കാസര്‍കോട്: സി.പി.എം. സിവില്‍ സ്റ്റേഷന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിപ്പാറയില്‍ തുടങ്ങിയ ജൈവപച്ചക്കറി സ്റ്റാള്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, താഷ്കന്റ് അബ്ദുല്ലയ്ക്ക് പച്ചക്കറി നല്കി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് പന്നിപ്പാറ അധ്യക്ഷതവഹിച്ചു. എ.നാരായണന്, ഹുസൈന് പന്നിപ്പാറ, ടി.എം.നന്ദന്, മണി ജി.നായര്‍, ശങ്കരന് പുതുമണ്ണ്, ഹമീദ് പാണലം, വേണുഗോപാല്‍, ലോക്കല്‍ സെക്രട്ടറി കെ.ജെ.ജിമ്മി എന്നിവര്‍ സംസാരിച്ചു.