തയ്യേനി കരിങ്കല്ക്വാറിക്കെതിരെ ജനകീയപ്രതിഷേധം ശക്തമാക്കുന്നു
Posted on: 26 Aug 2015
ചിറ്റാരിക്കാല്‍: തയ്യേനിയില്‍ ആരംഭിക്കുന്ന കരിങ്കല്‍ക്വാറിക്ക് ഗ്രാമപ്പഞ്ചായത്ത് എന്‍.ഒ.സി. നല്‍കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു. പഞ്ചായത്ത് ബോര്‍ഡ് യോഗം ചേരുമ്പോള്‍ തയ്യേനിയില്നിന്നെത്തിയ നാട്ടുകാര്‍ ക്വാറിയുടെ എന്‍.ഒ.സി. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തി.
രാജു പാറയില്‍ ചെയര്‍മാനായും മെല്‍ക്കിസ് അബ്രഹാം മണിമല കണ്‍വീനറായും രൂപവത്കരിച്ച ജനകീയകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നറിയിച്ചു. പശ്ചിമഘട്ടമലനിരകളിലെ പരിസ്ഥിതിലോല പ്രദേശമായ തയ്യേനിയില്‍ ക്വാറി സ്ഥാപിച്ചാല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.