കഞ്ഞിവെച്ച് പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്കുമാര്‍

Posted on: 26 Aug 2015



കാസര്‍കോട്: സാക്ഷരതാ ഓഫീസിനുമുന്നില്‍ പ്രേരക്കുമാരുടെ കഞ്ഞിവെപ്പ് സമരം. ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) നേതൃത്വത്തിലാണ് പ്രേരക്കുമാര്‍ സമരത്തിനിറങ്ങിയത്. ജോലിസ്ഥിരത ഉറപ്പുവരുത്തുക, പ്രേരക്കുമാര്‍ക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വേതനം നല്‍കുക, ഇ.എസ്.ഐ. പെന്‍ഷന്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. പി.പദ്മനാഭന്‍ അധ്യക്ഷതവഹിച്ചു. പി.ജി.ദേവ്, ഹക്കീം കുന്നില്‍, കെ.വി.ദാമോദരന്‍, ആയിഷ മുഹമ്മദ്, മംഗളാദേവി, ബാലാമണി, മേരിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod