പാതയോരം പൂന്തോട്ടമാക്കി 'ഗ്രീനി' യുടെ കുട്ടികള്‍

Posted on: 25 Aug 2015നീലേശ്വരം: ഓണാവധി വേറിട്ട പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് ഒഴിഞ്ഞവളപ്പ് 'ഗ്രീനി' പരിസ്ഥിതിക്ലബ്ബ് മാതൃകയാകുന്നു. ഒഴിഞ്ഞവളപ്പിലെ പാതയോരത്ത് വിവിധയിനം ചെടികള്‍ വെച്ചുപിടിപ്പിച്ചാണ് ഈ ഓണാവധിക്കാലം ഇവര്‍ ആഘോഷിക്കുന്നത്. കാഞ്ഞങ്ങാട് ജെന്നി ഫ്ലവറിന്റെ സഹകരണത്തോടെയാണ് പരിപാടി.
'പാതയോരം പൂന്തോട്ടം' പദ്ധതിയുടെ ഭാഗമായാണ് ചെടികള്‍ വെച്ചുപിടിപ്പിക്കുന്നത്. ഒഴിഞ്ഞവളപ്പിലെ മുഴുവന്‍ പാതയോരങ്ങളും സൗന്ദര്യവത്കരിക്കുക എന്ന ബൃഹത്തായ പദ്ധതിയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. 2011-ല്‍ മണല്‍ മാഫിയകള്‍ക്കെതിരെ തുടങ്ങിയ സമരങ്ങളിലൂടെയാണ് ഈ കൂട്ടായ്മ പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ സക്രിയമായത്. ഇതിന്റെ തുടര്‍ച്ചയെന്നോണം നാട്ടിലെ പ്രകൃതിസംരക്ഷണത്തിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവയെ സംരക്ഷിച്ചുകൊണ്ട് നാടിന് മാതൃകാപരമായ കൂട്ടായ്മയായും ഉയര്‍ന്നുകഴിഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലിയുടെ വേഷമണിഞ്ഞ് വീടുകള്‍ സന്ദര്‍ശിക്കുന്ന ക്ലബ്ബംഗങ്ങള്‍ വൃക്ഷത്തൈകള്‍ സമ്മാനിക്കും. ഓണസമ്മാനമായി വൃക്ഷത്തൈകള്‍ നല്കാെനാരുങ്ങുന്ന ഗ്രിനിക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണകൂട്ടായ്മ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

More Citizen News - Kasargod