ഇന്ദ്രധനുഷ് കാമ്പയിന് സംഘടിപ്പിച്ചു
Posted on: 25 Aug 2015
മധൂര്‍: ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലൂസിറ്റി മിഷന് കുഡ്ലു ഹൈസ്കൂളില്‍ ഇന്ദ്രധനുഷ് ആരോഗ്യകാമ്പയിന് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാധവ ഉദ്ഘാടനം ചെയ്തു. എസ്.സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ്കുമാര്‍, വൈസ് പ്രസിഡന്റ് സുജ്നാനി ഷാന്‍ഭാഗ്, ഡോ. എം.എന്‍.സന്ധ്യ, മാലതി, രഞ്ജിത്ത് സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ രവീന്ദ്രറായ് എന്നിവര്‍ സംസാരിച്ചു.