സുരേഷ്ബാബുവിനും സുധാമണിക്കും നാട്ടുകാരുടെ യാത്രാമൊഴി
Posted on: 25 Aug 2015
വെള്ളരിക്കുണ്ട്: മാവുങ്കാലില്‍ വാഹനാപകടത്തില്‍ മരിച്ച വെള്ളരിക്കുണ്ടിലെ സുരേഷ്ബാബുവിനും ഭാര്യ സുധാമണിക്കും യാത്രാമൊഴി. തിങ്കളാഴ്ച വൈകുന്നേരത്തോടെ മതദേഹം പാത്തിക്കരയിലെ വീട്ടിലെത്തിച്ചു. ദൂരസ്ഥലങ്ങളില്നിന്നുള്പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യദര്ശനത്തിനെത്തി. തൊട്ടടുത്താണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന് ഗോപീകൃഷ്ണന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, കെ.ജെ.വര്‍ക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യമളാദേവി, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.ജി.ദേവ്, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി.വി.മൈക്കിള്‍, ഹരീഷ് പി.നായര്‍, പി.വി.രവി കോഹിനൂര്‍, ടി.സി.രാമചന്ദ്രന്, ഫൊറോന വികാരി ഫാ.ആന്റണി തെക്കേമുറി, പി.യു.ഉണ്ണിക്കൃഷ്ണന് നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.