ഡി.വൈ.എഫ്.ഐ. ദേശീയപാത ഉപരോധിച്ചു

Posted on: 25 Aug 2015



മഞ്ചേശ്വരം: ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുക, അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഹൊസങ്കടിയില്‍ നടന്ന പരിപാടി അഡ്വ. വി.പി.പി.മുസ്തഫ ഉദ്ഘാടനംചെയ്തു. കെ.ആര്‍.ജയാനന്ദ, അബ്ദുറസാഖ് ചിപ്പാര്‍, ചന്ദപ്പ, ബാലകൃഷ്ണ, ബി.എ.ബഷീര്‍, നവീന്‍, സാദിഖ്, പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Kasargod