എല്‍.ഐ.സി. ഏജന്റുമാര്‍ പ്രകടനവും പൊതുയോഗവും നടത്തി

Posted on: 25 Aug 2015കാഞ്ഞങ്ങാട്: സപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കില്‍ ജില്ലയിലെ മുഴുവന്‍ എല്‍.ഐ.സി. ഏജന്റുമാരും പങ്കെടുക്കണമെന്ന് എല്‍.ഐ.സി. ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പണിമുടക്കിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ക്കുമുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട്ട് കെ.മാധവന്‍ നായരുടെ അധ്യക്ഷതയില്‍ എം.ജെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എക്കാല്‍ വിജയന്‍, സി.ചന്ദ്രന്‍, ടി.ഗിരീഷ്, ലീല രാജന്‍, കെ.പ്രദീപ്കുമാര്‍, ബ്രാഞ്ച് സെക്രട്ടറി കെ.ചന്ദ്രന്‍, ശശി എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ബ്രാഞ്ചിന് മുന്നില്‍ ടി.ടി.ബാലചന്ദ്രന്‍, പി.വി.ചന്ദ്രന്‍, പി.പ്രദീപ്, ശാരദ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ബ്രാഞ്ച് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാദിരാജ് അധ്യക്ഷത വഹിച്ചു. പി.ഭാസ്‌കരന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod