സി.ഇ.ടി. കോളേജ് സംഭവം: എസ്.എഫ്.ഐ. നിലപാട് കാടത്തം -എം.എസ്.എഫ്.
Posted on: 25 Aug 2015
കാഞ്ഞങ്ങാട്: സി.ഇ.ടി. കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി.
കൊലയാളികളെ സംരക്ഷിക്കുന്ന എസ്.എഫ്.ഐ. യൂണിയന്റെ സമീപനം കാടത്തമാണെന്നെന്ന് എം.എസ്.എഫ്. ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന് ഉദ്ഘാടനം ചെയ്തു. റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ജാഫര്‍ കല്ലന്‍ചിറ, റംഷീദ് നമ്പ്യാര്ക്കൊച്ചി, സഫ്വാന് മാണിക്കോത്ത്, ആബിദ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി, റംഷീദ് തോയമ്മല്‍, ജൗഹര്‍ ബളാല്‍, ഇര്‍ഷാദ് ചിത്താരി എന്നിവര്‍ സംസാരിച്ചു.