കെ.മാധവന്റെ 101-ാം പിറന്നാള്‍ നാളെ

Posted on: 25 Aug 2015കാഞ്ഞങ്ങാട്: ഗുരുവായൂര്‍ സത്യാഗ്രഹത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്റെ 101-ാം പിറന്നാള്‍ ബുധനാഴ്ച. മാധവേട്ടന് ആശംസ നേരാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച രാവിലെ നെല്ലിക്കാട്ടെ ഹില്‍വ്യൂവില്‍ ഒത്തുചേരും. മാധവന്‍ ഫൗണ്ടേഷന്റെ മുഴുവന്‍ അംഗങ്ങളും രാവിലെ 9.30-ന് നെല്ലിക്കാട്ടെ വീട്ടിലെത്തണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യും ജനറല്‍ സെക്രട്ടറി ഡോ. സി.ബാലനും അറിയിച്ചു.

More Citizen News - Kasargod