ദമ്പതികളുടെ മരണം: ഉദയപുരത്തെ ഓണാഘോഷം മാറ്റി
Posted on: 25 Aug 2015
കാഞ്ഞങ്ങാട്: മാവുങ്കാല്‍ അപകടത്തില്‍ മരിച്ച സുരേഷ്ബാബുവിന്റെയും ഭാര്യ സുധാമണിയുടെയും വിയോഗത്തില്‍ അനുശോചിച്ച് ഉദയപുരത്ത് ചൊവ്വാഴ്ച നടത്താനിരുന്ന ഓണാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകാര് അറിയിച്ചു. തിങ്കളാഴ്ച വെള്ളരിക്കുണ്ടിലെ സുരേഷ്ബാബുവിന്റെയും ഉദയപുരത്തെ സുധാമണിയുടെയും വീട്ടിലെത്തി ക്ലബ് ഭാരവാഹികള്‍ ആദരാഞ്ജലിയര്‍പ്പിച്ചു